Saturday, September 7, 2024

HomeNewsIndiaഡൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ വീണ്ടും കൂട്ടയടി

ഡൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ വീണ്ടും കൂട്ടയടി

spot_img
spot_img

മുനിസിപ്പല്‍ കൗണ്‍സിലില്‍ വീണ്ടും ബിജെപി-എഎപി കൗണ്‍സിലര്‍മാരുടെ കൂട്ടയടി. പുതിയ മേയറെ തിരഞ്ഞെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

ഡൽഹി മുനിസിപ്പല്‍ കൗണ്‍സിലിനുള്ളിലാണ് ഏറ്റുമുട്ടിയത്.

മേയര്‍ ഷെല്ലി ഒബ്രോയിക്കും അടിയേറ്റെന്നാണ് സൂചന. ബിജെപി അംഗങ്ങള്‍ മേയറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് എഎപി അംഗങ്ങള്‍ ആരോപിച്ചു. ഇത്തവണ ആക്രമണം അതിരുകടന്നുവെന്നാണ് സൂചന.

അടിയേറ്റ് ഒരു കൗണ്‍സിലര്‍ അബോധാവസ്ഥയിലാണ്. കൗണ്‍സിലര്‍മാര്‍ തന്നെ ഇത്തവണ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. ബാലറ്റ് പേപ്പറുകള്‍ പരസ്പരം തട്ടിപറിക്കുന്ന അവസ്ഥ വരെയെത്തി.

ഒരു വനിതാ കൗണ്‍സിലറെ അക്രമത്തിനിടെ വലിച്ചിഴയ്ക്കുകയും ചെയ്തു. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേയര്‍ ഒരു വോട്ട് അസാധുവായത് അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ബിജെപിയുടെ അഞ്ച് കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തതായി എഎപി എംഎല്‍എ ഇതിനിടെ അവകാശപ്പെടുകയും ചെയ്തു. അതേസമയം മേയര്‍ വോട്ട് അസാധുവായ കാര്യം പറഞ്ഞ ഉടനെ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം ഉയര്‍ത്തി രംഗത്ത് വരികയായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ഷലുമാരെ മേയര്‍ വിളിക്കുകയും ചെയ്തു.

വോട്ട് അസാധുവായ തീരുമാനം അംഗീകരിക്കില്ലെന്ന് മുന്‍ മേയര്‍ കമല്‍ജീത്ത് ഷെരാവത്ത് പറഞ്ഞു. ഞങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകളുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ കോടതിയെ സമീപിക്കും. നിയമം പാലിച്ചില്ലെങ്കില്‍ അതാണ് ചെയ്യാന്‍ പോകുന്നതെന്നും കമല്‍ജീത്ത് പറഞ്ഞു.

മേശപ്പുറത്ത് കയറിയായിരുന്നു കൗണ്‍സിലര്‍മാരുടെ മുദ്രാവാക്യം. ഇതിനെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ കൊണ്ട് എഎപി കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കുകയായിരുന്നു. നേരത്തെ മേയര്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് എഎപി-ബിജെപി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments