Saturday, July 27, 2024

HomeAmericaഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏഷ്യന്‍ അമേരിക്കന്‍ ക്വയിലേഷന്‍ അവാര്‍ഡ് സ്വീകരിച്ചു

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏഷ്യന്‍ അമേരിക്കന്‍ ക്വയിലേഷന്‍ അവാര്‍ഡ് സ്വീകരിച്ചു

spot_img
spot_img

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) പ്രര്‌സിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നാല്‍പ്പതാമത് വാര്‍ഷികം ആഘോഷിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ക്വയിലേഷന്റെ പ്രശസ്ത അവാര്‍ഡായ എക്‌സംപ്ലറി കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് സ്വീകരിച്ചു. റോസ്‌മോണ്ടിലെ ഹയറ്റ് റീജന്‍സി ഹോട്ടലിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ വച്ച് നടത്തപ്പെട്ട ആനുവല്‍ ഗാലയില്‍ വച്ചാണ് ചടങ്ങ് നടന്നത്.

ഗ്ലാഡ്‌സൺ വര്ഗീസ്,മുൻ ഗവർണ്ണർ പാറ്റ് കെക്വിൻ

വിവിധ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇല്ലിനോയ്‌സ് സ്റ്റേറ്റ് ഗവര്‍ണര്‍ ജെബി പ്രിറ്റ്‌സ്‌കര്‍ ആനുവല്‍ ഗാലയും അവാര്‍ഡ് നൈറ്റും ഉദ്ഘാടനം ചെയ്തു. യു.എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, മുന്‍ ഇല്ലിനോയ്‌സ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍, ഇല്ലിനോയ്‌സ് ട്രഷറര്‍, കംപ്‌ട്രോഷര്‍, സെനറ്റര്‍മാര്‍, സ്റ്റേറ്റ് റപ്രസന്റേറ്റീവുമാര്‍, മേയര്‍മാര്‍, കമ്പനി എക്‌സിക്യൂട്ടീവുമാര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ വിവിധ രാജ്യങ്ങളിലെ ഡിപ്ലോമാറ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Dr. മറീന ഗ്ലാഡ്‌സൺ, Dr. പ്രമോദ് വോഹ്ര, കിരൺ കൗർ ബല്ല , മഞ്ജീത് ബല്ല, മോനാ ബല്ല , ലോഗൻ പിറ്റ്സാച്

ഏഷ്യയിലെ പത്തു രാജ്യങ്ങളായ ജപ്പാന്‍, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, കൊറിയ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജൂറിയാണ് അവാര്‍ഡ് നോമിനേഷന്‍ കമ്മിറ്റിയിലുള്ളതും വിജയികളെ തെരഞ്ഞെടുത്തതും.

ഗ്ലാഡ്‌സൺ വര്ഗീസ്, ഗവർണ്ണർ ജെ ബി പ്രിറ്‌സ്‌കേർ

അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, യു.എസ് ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റും, ജി.ഇയുടെ ഡിവിഷണല്‍ ഡയറക്ടറും, ഇല്ലിനോയ്‌സ് സ്റ്റേറ്റ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണറും, ഗോപിയോ ഷിക്കാഗോയുടെ ചെയര്‍മാന്‍, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റ്, ഫോമയുടെ മുന്‍  ജനറല്‍ സെക്രട്ടറി, ഐ.എന്‍.ഒ.സി ഷിക്കാഗോ മുന്‍ ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രസിദ്ധ എന്‍ജിനീയറിംഗ് യൂണിവേഴ്‌സിറ്റിയായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നുതന്നെ ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എംബിഎയും നേടി. 

മറീന ഗ്ലാഡ്‌സൺ,ഗ്ലാഡ്‌സൺ വര്ഗീസ്, രാജ കൃഷ്ണമൂർത്തി

ഭാര്യ ഡോ. മറീന ഗ്ലാഡ്‌സണ്‍, മക്കള്‍: ആല്‍വിന്‍ വര്‍ഗീസ്, എബിന്‍ വര്‍ഗീസ്.

വിവിധ രാഷ്ട്രീയ, സാമുദായിക, ബിസനസ് നേതാക്കള്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അഭിനന്ദനങ്ങള്‍ അറിയിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments