Saturday, July 27, 2024

HomeMain Storyമരണത്തെ മുന്നില്‍ കണ്ട രണ്ടര മണിക്കൂര്‍; ഒടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സേഫ് ലാന്‍ഡിങ്‌

മരണത്തെ മുന്നില്‍ കണ്ട രണ്ടര മണിക്കൂര്‍; ഒടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സേഫ് ലാന്‍ഡിങ്‌

spot_img
spot_img

തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമ്മാമിലേക്കു പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (ഐഎക്സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇതോടെ എല്ലാവര്‍ക്കും ആശ്വാസവുമായി..

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരിച്ചുവിടുകയായിരുന്നു.. വിമാനത്തില്‍ 176 യാത്രക്കാരും 6 ജീവനക്കാരും ഉള്‍പ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ് നടത്തിയത്. വിമാനം റണ്‍വേയില്‍നിന്ന് മാറ്റി.

9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ടയറിന്റെ പുറംപാളി ഇളകിയതിനാല്‍ ദുബായ്-തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂറോളം വിമാനം പറന്നതിനു ശേഷം ആണ് ടയറിന്റെ തകരാറ് പൈലറ്റ് കണ്ടെത്തിയത്.

വിമാനത്തിലെ മുന്‍ഭാഗത്തെ രണ്ട് ടയറുകളില്‍ ഒന്നിന് സാരമായ കേടുണ്ടെന്ന് പൈലറ്റ് അമര്‍ സരോജ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അടിയന്തിരമായിറക്കിയത്. കേടുണ്ടായതായി കണ്ടതിനെ തുടര്‍ന്ന് അപകടകരമായ സാഹചര്യത്തില്‍ വിമാനം ഇറക്കേണ്ടിവരുമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ക്കൊപ്പം സംസ്ഥാന അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് റണ്‍വേയില്‍ സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാസേന കമാന്‍ഡോകളും എത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments