ബെയ്ജിങ്; ചൈനയില്‍ വിമാനം തകര്‍ന്ന് 132 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ബോയിംഗ് 737 ഇന്ത്യന്‍ വിമാനക്കമ്ബനികളുടെ മേല്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി അരുണ്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ മൂന്ന് ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്കാണ് ബോയിംഗ് 737 വിമാനങ്ങളുള്ളത്. തിങ്കളാഴ്ച നടന്ന അപകടത്തില്‍ 132 പേര്‍ മരിച്ചിരുന്നു.
“വിമാന സുരക്ഷ ഗൗരവമുള്ള കാര്യമാണ്, ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിച്ചുവരികയാണ്. 737 ഫ്ലീറ്റിന്റെ നിരീക്ഷണം വര്‍ധിപ്പിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.” ചൈനയിലെ അപകടത്തില്‍ പ്രതികരിച്ച് അരുണ്‍ കുമാര്‍ പറഞ്ഞു.
കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം ആണ് ഇന്നലെ അപകടത്തില്‍ പെട്ടത്. വുഷൗ നഗരത്തിലെ ടെങ്‌സിയാന്‍ കൗണ്ടിയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 123 യാത്രക്കാരും ഒമ്ബത് ക്രൂ അംഗങ്ങളും മരിച്ചു.