ന്യൂ ഡൽഹി : കശ്മീര്‍ പിടിച്ചെടുക്കാന്‍ പാകിസ്ഥാനെ സഹായിക്കാമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയ മറുപടി.
പാകിസ്ഥാനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാന്‍ പാകിസ്ഥാന് എല്ലാ പിന്തുണയും നല്‍കുമെന്നും വാങ് യി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ നല്‍കിയ മറുപടി.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതില്‍
ചൈന ഇടപെടേണ്ട, അരിന്ദം പറഞ്ഞു. നേരത്തെയും കശ്മീര്‍ വിഷയത്തില്‍ ചൈന ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലില്‍ ഇന്ത്യ താക്കീത് നല്‍ക്കിയിട്ടുണ്ട്.