Friday, October 18, 2024

HomeNewsIndiaപ്രണയവിവാഹത്തിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനാവില്ല: ഹൈക്കോടതി

പ്രണയവിവാഹത്തിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനാവില്ല: ഹൈക്കോടതി

spot_img
spot_img

സബര്‍കാന്ത: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് മകള്‍ക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.

പെണ്‍കുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ അവകാശപ്പെട്ട സ്വത്തുക്കള്‍ പെണ്‍കുട്ടിക്ക് കൈമാറണമെന്നും ഉത്തരവിട്ടു.

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. 2021 ഡിസംബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിക്കുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് പിന്നാലെ അമ്മയും മരണപ്പെട്ടു. അച്ഛന്റെ സ്വത്ത് എന്നാല്‍ മകള്‍ക്ക് നല്‍കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം മാത്രം അവരെ തുല്യതയിലേക്ക് എത്തിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോണിയ ഗോകനി, ജസ്റ്റിസ് മൗന ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments