ജിദ്ദ : സൗദി ഗ്രാന്‍ഡ് പ്രിക്സിന്റെ ക്വാളിഫൈയിങ് റൗണ്ടില്‍ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറുടെ മകന് മിക്ക് ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടു.
യു എസ് ആസ്ഥാനമായ ഹാസ് എഫ് വണ്‍ ടീം (Haas F1 Team) ഡ്രൈവറായ മിക്ക് 12ാം വളവിലാണ് അപകടം നേരിട്ടത്.
കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുമ്ബോള്‍ കാര്‍ മണിക്കൂറില്‍ 274 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് സ്കൈ സ്പോര്‍ട്സ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്ന് തരിപ്പണമായി.
തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്ത 23കാരനായ ജര്‍മന്‍ ഡ്രൈവറെ സര്‍ക്യൂട്ട് മെഡിക്കല്‍ സെന്ററിലെത്തിച്ചു. നിലവില്‍ അശുപത്രി വിട്ട താരം ഹോട്ടലിലെത്തിയതായി ഹാസ് എഫ് വണ്‍ ടീം ട്വിറ്ററിലൂടെ അറിയിച്ചു.