Friday, October 18, 2024

HomeNewsIndiaഅറസ്റ്റിലായവരുടെ ജീവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാം; കുറ്റവാളി തിരിച്ചറിയല്‍ ചട്ട ബില്ലുമായി കേന്ദ്രമന്ത്രി

അറസ്റ്റിലായവരുടെ ജീവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാം; കുറ്റവാളി തിരിച്ചറിയല്‍ ചട്ട ബില്ലുമായി കേന്ദ്രമന്ത്രി

spot_img
spot_img

ന്യൂ ഡൽഹി: ലോക്‌സഭയില്‍ ക്രിമിനല്‍ നടപടി പരിഷ്‌ക്കരണ ബില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി ബില്‍.

1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് നിര്‍ണായകമായ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ബില്‍ പ്രകാരം ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങള്‍, കാല്‍പാദത്തിന്റെ വിവരങ്ങള്‍, ഐറിസ്, റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങള്‍ എന്നിവ ശേഖരിക്കാനാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments