ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കവെ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. ശരീരം ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.
ദയാറാം ബറോഡ് എന്നായാളാണ് മരിച്ചത്. മൊബൈല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ തലയും നെഞ്ചും ചിതറിത്തെറിച്ചതായും പൊലീസ് പറഞ്ഞു.
ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുഹൃത്ത് ദയാറാമിനെ അന്വേഷിച്ചെത്തിയത്. ദിനേശ് ചാവ്ദ എന്ന സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഫോണ്‍ കട്ടാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് തിരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശരീരം ചിതറി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സ്വിച്ച് ബോര്‍ഡുമായി ബന്ധിപ്പിച്ചിരുന്ന ചാര്‍ജര്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.