Thursday, June 6, 2024

HomeNewsIndiaനിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം

നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം

spot_img
spot_img

ന്യൂഡല്‍ഹി: നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്ബം ഉണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ അഞ്ചിനാണ് റിക്ടര്‍ സ്‌കെയില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഉത്തരകാശിയിലും ഭൂകമ്ബമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ ഓഫീസര്‍ ദേവേന്ദ്ര പട്വാള്‍ പറഞ്ഞു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലര്‍ച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോര്‍ വനത്തിലായിരുന്നു. എന്നാല്‍ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം, ഭൂചലനത്തില്‍ ആളുകള്‍ പരിഭ്രാന്തരായതായി ഓഫീസര്‍ പറയുന്നു. വീടുകളിലെ സാധനങ്ങളെല്ലാം വീഴുകയും ജനല്‍ പാളികളും വാതിലുകളും ഇളകിയെന്നും നാട്ടുകാര്‍ പറയുന്നു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. രാത്രി മുഴുവന്‍ അവര്‍ ഭയത്തോടെ വീടിനു പുറത്താണ് കഴിഞ്ഞത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments