Sunday, March 26, 2023

HomeNewsIndiaനാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പവാറിന്റെ എന്‍സിപി

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പവാറിന്റെ എന്‍സിപി

spot_img
spot_img

നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ നേടിയ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, സംസ്ഥാനത്തെ എന്‍ഡിപിപി-ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച എൻസിപി, എൻഡിപിപി- ബിജെപി സഖ്യത്തിന് ഔദ്യോഗിക പിന്തുണ അറിയിച്ചു .

12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് നെഫ്യൂ റിയോ നേതൃത്വം നൽകുന്ന സർക്കാരിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായി എൻസിപി വ്യക്തമാക്കി. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്.


നെയ്ഫിയു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. വോട്ടെടുപ്പില്‍ എന്‍ഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments