Saturday, July 27, 2024

HomeNewsIndiaവിമാനങ്ങളില്‍ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം;ഡല്‍ഹി വനിതാ കമീഷന്‍

വിമാനങ്ങളില്‍ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം;ഡല്‍ഹി വനിതാ കമീഷന്‍

spot_img
spot_img

ന്യുഡല്‍ഹി: വിമാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) മുമ്ബാകെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച്‌ ഡല്‍ഹി വനിതാ കമീഷന്‍.

വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ഡി.ജി.സി.എക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍.

ന്യൂയോര്‍ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവവും പാരീസ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ബ്ലാങ്കറ്റില്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവവും കത്തില്‍ സൂചിപ്പിച്ചു. രണ്ടു സംഭവങ്ങളിലെയും കുറ്റാരോപിതര്‍ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കമീഷന്‍ അമിതമായി മദ്യപിക്കുന്നവരെ നിരീക്ഷിക്കുന്നതിനും വിമാനത്തില്‍ കയറുന്നത് തടയുന്നതിനുമുള്ള സംവിധാനം ഒരുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

വിമാനങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കണം, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ ജീവനക്കാരെ ബോധവത്കരിക്കണം, ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ വിരമിച്ച വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണംതുടങ്ങിയ നിര്‍ദേശങ്ങളും മലിവാല്‍ കത്തില്‍ മുന്നോട്ടുവെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments