Saturday, July 27, 2024

HomeNewsIndiaരാഹുൽ ഗാന്ധി മാപ്പ് പറയാതെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല: ബിജെപി

രാഹുൽ ഗാന്ധി മാപ്പ് പറയാതെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല: ബിജെപി

spot_img
spot_img

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിനവും പിരിഞ്ഞു. ക്രേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് സഭക്കുള്ളില്‍ മറുപടി പറയാമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നെങ്കിലും മാപ്പ് പറയുന്നതുവരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ നിലപാടെടുത്തു.

അതേസമയം, അദാനി-ഹിന്‍ഡന്‍ബെര്‍ഗ് തര്‍ക്കത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments