Monday, February 24, 2025

HomeNewsIndiaഅയോഗ്യനാക്കപ്പെട്ട എംപി; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

അയോഗ്യനാക്കപ്പെട്ട എംപി; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്. ഈ വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമനടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നുവരുകയാണ്. 7കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് രാജ്ഘട്ടില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments