Friday, November 22, 2024

HomeNewsIndiaനരേന്ദ്രമോദിക്ക് വാരാണസിയില്‍ മൂന്നാമങ്കം; അമിത് ഷാ ഗാന്ധിനഗറില്‍; ബിജെപി ആദ്യ പട്ടികയിൽ 28 വനിതകള്‍.

നരേന്ദ്രമോദിക്ക് വാരാണസിയില്‍ മൂന്നാമങ്കം; അമിത് ഷാ ഗാന്ധിനഗറില്‍; ബിജെപി ആദ്യ പട്ടികയിൽ 28 വനിതകള്‍.

spot_img
spot_img

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദരമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുളള പ്രമുഖര്‍ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് മൂന്നാം അങ്കത്തിനാണ് മോദി തയാറെടുക്കുന്നത്. അമിത് ഷാ വീണ്ടും ഗാന്ധിനഗറില്‍ നിന്ന് തന്നെ ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും  28 വനിതാ സ്ഥാനാർഥികളും അടങ്ങുന്നതാണ് ബിജെപിയുടെ ലിസ്റ്റ്.കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ദിബ്രുഗഡിൽ നിന്നും കിരൺ റിജിജു അരുണാചൽ പ്രദേശിൽ നിന്നും മത്സരിക്കും. മുൻ വിദേശകാര്യ മന്ത്രിയും അന്തരിച്ച സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജ് ന്യൂഡൽഹിയിൽ നിന്ന് ജനവിധി തേടും.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ ഗാന്ധിനഗറിലും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയിലും മത്സരിക്കും.

  • ഉത്തർപ്രദേശ്: 51 സീറ്റുകൾ
  • പശ്ചിമ ബംഗാൾ: 20
  • മധ്യപ്രദേശ്: 24
  • ഗുജറാത്ത്: 15
  • രാജസ്ഥാൻ: 15
  • കേരളം: 12
  • തെലങ്കാന: 9
  • അസം: 11
  • ജാർഖണ്ഡ്: 11
  • ഛത്തീസ്ഗഡ്: 11
  • ഡൽഹി: 5
  • ജമ്മു കശ്മീർ: 2
  • ഉത്തരാഖണ്ഡ്: 3
  • അരുണാചൽ പ്രദേശ്: 2
  • ഗോവ: 1
  • ത്രിപുര: 1
  • ആൻഡമാൻ & നിക്കോബാർ: 1
  • ദാമൻ & ദിയു: 1

കേരളത്തിലെ 12 സീറ്റുകളിലേക്ക് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ വി.മുരളീധരന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍,  പാലക്കാട് സി.കൃഷ്ണകുമാര്‍, ആലപ്പുഴ ശോഭാ സുരേന്ദ്രന്‍, കോഴിക്കോട് എം.ടി രമേശ്, വടകര പ്രഭുല്‍ കൃഷ്ണന്‍, കണ്ണൂര്‍ സി.രഘുനാഥ്,  കാസര്‍കോട് എം.എല്‍ അശ്വിനി, പൊന്നാനിയില്‍ നിവേദിത സുബ്രഹമണ്യന്‍, മലപ്പുറം – ഡോ. അബ്ദുൾ സലാം എന്നിവര്‍ സ്ഥാനാര്‍ഥികളാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments