Friday, June 7, 2024

HomeNewsIndiaഇന്ത്യൻ നാവികസേനയ്ക്ക് കരുത്തു നൽകുവാൻ "റോമിയോ" : ചൈനീസ് അന്തർവാഹിനികളെ പ്രതിരോധിക്കും  

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തു നൽകുവാൻ “റോമിയോ” : ചൈനീസ് അന്തർവാഹിനികളെ പ്രതിരോധിക്കും  

spot_img
spot_img

എബി മക്കപ്പുഴ
ന്യൂഡല്‍ഹി: ചെങ്കടലില്‍ ഹൂതി ആക്രമണം രൂക്ഷമായി തുടരുന്നു. ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തു ആര്‍ജിക്കുവാന്‍ ‘റോമിയോ’ എന്നറിയപ്പെടുന്ന എംഎച്ച്-60ആര്‍ സീഹോക് ഹെലികോപ്റ്ററുകള്‍ അമേരിക്കയില്‍ നിന്നും എത്തുന്നു.
2020 ഫെബ്രുവരിയില്‍ യുഎസുമായി ഒപ്പുവച്ച 24 വിമാനങ്ങളുള്ള ഫോറിന്‍ മിലിട്ടറി സെയില്‍സ് ഉടമ്പടിയുടെ ഭാഗമാണ് ഈ ഹെലികോപ്റ്ററുകള്‍.
ആരംഭത്തില്‍ ആറ് ഹെലികോപ്റ്ററുകളാണ് എത്തുന്നത്. 583 കോടി രൂപയാണ് എംഎച്ച്-60ആര്‍ ഹെലികോപ്റ്ററിന്റെ വില.
ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ഉപകമ്പനിയായ സിക്കോര്‍സ്‌കി നിര്‍മിക്കുന്ന ഹെലികോപ്റ്ററുകളില്‍ 24 എണ്ണമാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ ആറ് എണ്ണമാണ് എത്തുക. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലാകും ഈ പുതിയ ഹെലികോപ്റ്ററുകള്‍.
ഏകദേശം 583 കോടി രൂപയാണ് എംഎച്ച്-60ആര്‍ ഹെലികോപ്റ്ററിന്റെ വില. 834 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം. മണിക്കൂറില്‍ 267 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനും ആധുനിക ആയുധങ്ങള്‍ വഹിക്കാനുമാകും. എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 334 (ഐഎന്‍എഎസ്) ആയി കമ്മീഷന്‍ ചെയ്യും.
അന്തര്‍വാഹിനികളുടെ പ്രതിരോധത്തിനാണ് ഹെലികോപ്റ്ററുകള്‍ പ്രധാനമായും ഉപയോഗിക്കുക. സമുദ്രോപരിതല യുദ്ധത്തിനും തിരച്ചില്‍ നടത്താനും രക്ഷാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. അത്യാധുനിക റഡാര്‍, സെന്‍സര്‍, സോണര്‍ എന്നിവയുടെ സഹായത്തോടെ സമുദ്രത്തിനടിയിലുള്ള അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടെത്താനും വേണ്ടിവന്നാല്‍ ഉടന്‍ ആക്രമണം നടത്താനുമുള്ള ശേഷി എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ക്കുണ്ട്.
യുഎസ് നിര്‍മിതമാണെങ്കിലും തദ്ദേശീയമായി നിര്‍മിച്ച നിരവധി ആയുധങ്ങളും ഉപകരണങ്ങളും എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകളിലുണ്ട്. മെഡിക്കല്‍ ഈവാക്വേഷന്‍ എന്നിവയ്ക്കും എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാനാകും. ഇന്ത്യന്‍ സമുദ്രമേഖലയില്‍ ചൈനീസ് അന്തര്‍വാഹിനികള്‍ കടന്നുകയറുന്നതും നിരീക്ഷണം നടത്തുന്നതും പതിവാണ്. എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ എത്തുന്നതോടെ ചൈനയെ പ്രതിരോധിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments