ന്യൂ ഡൽഹി; പണം പിന്‍വലിക്കാന്‍ ഇനി എടിഎം കാര്‍ഡുകള്‍ ആവശ്യമില്ല. യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ഉപയോഗിച്ച് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം നെറ്റ്‌വര്‍ക്കുകളില്‍ നിന്നും കാര്‍ഡ് രഹിത രീതിയില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ബാങ്കുകളില്‍ മാത്രമാണ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളത്.
പുതിയ സാമ്ബത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാനയം അവതരിപ്പിക്കവേ ആര്‍ബിഐ ഗവര്‍ണര്‍ കാര്‍ഡ്‌ലെസ്സ് പേയ്‌മെന്റുകള്‍ ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. യുപിഐ ഉപയോഗിച്ചുള്ള കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരിക്കുകയാണ് .