Sunday, June 1, 2025

HomeNewsIndiaസിക്കിമില്‍ ഹിമപാതം; 7 വിനോദസഞ്ചാരികള്‍ മരിച്ചു, നിരവധിപ്പേര്‍ക്കായി തിരച്ചില്‍

സിക്കിമില്‍ ഹിമപാതം; 7 വിനോദസഞ്ചാരികള്‍ മരിച്ചു, നിരവധിപ്പേര്‍ക്കായി തിരച്ചില്‍

spot_img
spot_img

ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകള്‍ക്ക് സമീപം മഞ്ഞിടിച്ചിലില്‍ 7 പേര്‍ മരിച്ചു. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരം. ഇന്ത്യ ചൈന അതിര്‍ത്തില്‍ ഉച്ചതിരിഞ്ഞ് 12.20നാണ് ഹിമപാതമുണ്ടായത്.

സമുദ്രനിരപ്പില്‍ നിന്നും 4,310 മീറ്റര്‍ ഉയരത്തില്‍ ഗാങ്‌ടോക്കിനെയും നാഥുലയേയും ബന്ധിപ്പിക്കുന്ന ജവാഹര്‍ ലാല്‍ റോഡിലാണ് അപകടം. നാഥു ലയിലേക്ക് പോകുകയായിരുന്ന ആറ് വാഹനങ്ങളിലെ മുപ്പതോളം യാത്രക്കാരാണ് ഹിമപാതത്തില്‍ കുടുങ്ങിയതെന്ന് സൈന്യം അറിയിച്ചു.

മൂന്നുമണിവരെ 14 പേരെ രക്ഷിച്ചു. സൈന്യത്തിന്റെയും സിക്കിം പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments