അമരാവതി: യു.എസിലെ ഓഹിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവല്‍ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലര്‍ച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ പ്രവര്‍ത്തകരെത്തി ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രിതയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എച്ച്.എണ്‍.ബി വിസയില്‍ യു.എസിലെത്തിയ വീര 10 ദവിസം മുമ്ബാണ് കോഴ്സി പൂര്‍ത്തിയാക്കിയത്.