Sunday, June 1, 2025

HomeNewsIndiaരാഹുല്‍ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

രാഹുല്‍ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

spot_img
spot_img

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈന്‍ ഒഴിയുന്നു . ഇന്നലെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ മാറ്റി.

രണ്ട് പതിറ്റാണ്ടായി ഈ വീട്ടിലാണ് രാഹുല്‍ താമസിച്ചിരുന്നത്. വസതിയുടെ താക്കോല്‍ ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2004ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗികവസതിയായി തുഗ്ലക് ലൈന്‍ 12 ലഭിച്ചത്.

ഏപ്രില്‍ 14 ന് രാഹുല്‍ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും ബംഗ്ലാവില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലാണ് രാഹുല്‍ ഗാന്ധി ഇനി താമസിക്കുക.

രാഹുല്‍ ഗാന്ധി തന്റെ ഓഫീസിനായി സ്ഥലം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അപകീര്‍ത്തിക്കേസില്‍ മാര്‍ച്ച്‌ 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments