Thursday, April 18, 2024

HomeNewsIndia'കൊറോണ സ്വാഹ'യുമായി ഉഡായിപ്പ് പൂജാരി വൈറലായി

‘കൊറോണ സ്വാഹ’യുമായി ഉഡായിപ്പ് പൂജാരി വൈറലായി

spot_img
spot_img

മുംബൈ: കൊവിഡുമായുള്ള യുദ്ധത്തിലാണ് സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം. കൊവിഡിനെ തടയാനുള്ള വാക്‌സിനുകള്‍ എത്തിയെങ്കിലും അത് എല്ലാവര്‍ക്കും ലഭിക്കാന്‍ മാസങ്ങള്‍ പിടിക്കും. ഈ സാഹചര്യത്തില്‍ ആത്മീയതയിലൂടെ കൊവിഡിനെ തുരത്താന്‍ ശ്രമിക്കുകയാണ് ചിലര്‍.

കൊറോണയെ തുരുത്താനുള്ള മന്ത്രങ്ങള്‍ ജപിക്കുന്ന ഒരു പൂജാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദര്‍ ചൗളയാണ് ഈ വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെ ‘ഗോ കൊറോണ ഗോ 2.0’ എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചിരിക്കുന്നത്.

തീകുണ്ഡത്തിന് മുന്‍പില്‍ പൂജ സാമഗ്രികളോടെ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കുന്ന പൂജാരിയുടെ മന്ത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ‘കൊറോണ, കൊറോണ, കൊറോണ ഭാഗ് (ഓട്) സ്വാഹാ’ എന്നാണ് പൂജാരി ഉരുവിടുന്നത്. വളരെ തീക്ഷണമായാണ് പൂജാരി മന്ത്രം ഉരുവിടുന്നത്.

അതെ സമയം പൂജാരിയുടെ വീഡിയോ എടുത്തിരിക്കുന്നയാള്‍ പൂജാരിയുടെ മന്ത്രം കേട്ട് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. അതിനാല്‍ വീഡിയോയില്‍ കാണുന്ന പൂജാരി യഥാര്‍ത്ഥ പൂജാരി ആണോയെന്ന സംശയം ജനിപ്പിക്കുന്നു. ഏതായാലും കഴിഞ്ഞ തവണ കേന്ദ്ര മന്ത്രിയായ രാംദാസ് അത്താവല പ്രശസ്തമാക്കിയ ‘ഗോ കൊറോണ ഗോ’ എന്ന പറച്ചിലിന് ബദലായി മാറും ‘ഓം കൊറോണ ഭാഗ് സ്വാഹാ’ എന്ന ഈ മന്ത്രം എന്നാണ് പലരുടെയും പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments