കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേര്‍ നടപ്പാക്കുന്ന നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാട് അറിയാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം അതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് തടയണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കട്ടെയെന്നും കോടതി പറഞ്ഞു.