ന്യൂഡെല്‍ഹി: 2019 ഏപ്രില്‍ 17ന് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താഴേക്കിറങ്ങിയ ജെറ്റ് എയര്‍വേയ്സ് വീണ്ടും കുതിച്ചുയര്‍ന്നു.
വിജയകരമായി ജെറ്റ് എയര്‍വെയ്സ് ട്രയലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
‘മൂന്ന് വര്‍ഷത്തിനിപ്പുറം ജെറ്റ് എയര്‍വെയ്സ് വീണ്ടും പറന്നുയരുന്ന കാഴ്ച തങ്ങളെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമാണ്’ -എയര്‍വെയ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്ബനിയായിരുന്ന ജെറ്റ് എയര്‍വേയ്‌സ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തില്‍ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് കംപനിയ്ക്ക് വീണ്ടും പറന്നുയരാന്‍ സാഹചര്യമൊരുങ്ങിയത്