ബെംഗ്ളുറു: ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 2015 സെക്ഷന്‍ 80 പ്രകാരം ജീവശാസ്ത്രപരമായ മാതാപിതാക്കളില്‍ നിന്ന് കുട്ടിയെ നേരിട്ട് ദത്തെടുക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈകോടതി വ്യക്തമാക്കി.
രണ്ട് ദമ്ബതികള്‍ സമര്‍പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡറിന്റെ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയും നിയമപ്രകാരം അവര്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ റദ്ദാക്കുകയും ചെയ്തു.
കൊപ്പളില്‍ താമസിക്കുന്ന ബാനു ബീഗം 2018-ല്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു, ഈ കുട്ടികളില്‍ ഒരാളെ അവരും ഭര്‍ത്താവ് മഹിബൂബ്സാബ് നബിസാബും ചേര്‍ന്ന് സറീന ബീഗം – ഷാക്ഷവലി അബ്ദുള്‍സാബ് ഹുദേദാമണി ദമ്ബതികള്‍ക്ക് ദത്ത് നല്‍കി. രണ്ട് ദമ്ബതികളും 20 രൂപയുടെ സ്റ്റാമ്ബ് പേപറില്‍ ദത്തെടുക്കല്‍ രേഖ നടത്തി.
ഇത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് സെക്ഷന്‍ 80 പ്രകാരം നാലുപേര്‍ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് ദമ്ബതികള്‍ ഹൈകോടതിയെ സമീപിച്ചത്.
കുറ്റാരോപിതനായ മൂന്നാം നമ്ബര്‍ പ്രതി ദത്തെടുത്തതായി ആരോപിക്കപ്പെടുന്ന കുട്ടി അനാഥയോ ഉപേക്ഷിക്കപ്പെട്ടതോ കീഴടങ്ങിയതോ ആയ കുട്ടിയല്ല, അതിനാല്‍ നിയമത്തിലെ സെക്ഷന്‍ 80 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു.
വാദം കേട്ട കോടതി നിയമപ്രകാരം നല്‍കിയിരിക്കുന്ന വ്യവസ്ഥകളോ നടപടിക്രമങ്ങളോ പാലിക്കാതെ അനാഥയോ ഉപേക്ഷിക്കപ്പെട്ടതോ കീഴടങ്ങിയതോ ആയ ഒരു കുട്ടിയെ ദത്തെടുത്താല്‍ ആ വ്യക്തി കുറ്റം ചെയ്തതായി കണക്കാക്കുമെന്ന് ആദ്യം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഈ കേസില്‍ പരിഗണനയിലുള്ള കുട്ടിയെ നിയമത്തിന്റെ 2(1), 2(42), 2(60) വകുപ്പുകള്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ ഉപേക്ഷിക്കുകയോ അനാഥരാക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹര്‍ജിക്കാര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കുകയും ചെയ്തു