ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വീസ് കമ്ബനിയായ ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.
വ്യോമയാനമന്ത്രാലയം ഡയറക്ടറേറ്റ് കമ്ബനിക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള ലൈസന്‍സ് നല്കി. പരീക്ഷണപ്പറക്കലിനുശേഷമാണ് ലൈസന്‍സ് നല്‍കിയത്.
ലൈസന്‍സ് ലഭിക്കാന്‍ അഞ്ച് പരീക്ഷണപ്പറക്കലുകളാണ് നടത്തേണ്ടത്. മെയ് 15-17 ദിവസങ്ങളിലാണ് വ്യോമയാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
2019ലാണ് നിയമപരമായി കെട്ടിവയ്ക്കേണ്ട ജാമ്യത്തുക നല്കാന് കഴിയാത്തതിനാല്‍ കമ്ബനി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
കരാര്‍ വിമാനങ്ങളുപയോഗിച്ച് ജൂലൈ-സപ്തംബര്‍ മാസത്തോടെ സര്‍വീസ് നടത്താനാണ് പദ്ധതി.