Saturday, July 27, 2024

HomeNewsIndiaമോദി ഡോക്യുമെന്ററി; ബി ബി സിക്ക് സമന്‍സ്

മോദി ഡോക്യുമെന്ററി; ബി ബി സിക്ക് സമന്‍സ്

spot_img
spot_img

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതില്‍ ബി ബി സി ക്ക് കോടതി നോട്ടീസ്.

ബി ജെ പി നേതാവ് ബിനയ് കുമാര്‍ സിങ് നല്‍കിയ മാനനഷ്ടക്കേസിലാണ് ഡല്‍ഹി രോഹിണി കോടതി സമന്‍സ് അയച്ചത്.

ഇന്റര്‍നെറ്റ് ആര്‍ക്കേവ്, വിക്കിപീഡിയ എന്നിവക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയും ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് ഹരജി സമര്‍പ്പിച്ചത്. കേസില്‍ ഈമാസം 11 ന് കോടതി വീണ്ടും വാദം കേള്‍ക്കും.

സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ ഡോക്യുമെന്ററിയിലുള്ള പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യത്തോടെയുള്ളതാണ്, സംഘടനകളെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യം വച്ചാണ് തുടങ്ങിയ ആരോപണങ്ങള്‍ ബിനയ് കുമാറിന്റെ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments