ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍ ബിജെപി പിന്നിലാണ്.
കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണില്‍ അയ്യായിരത്തിലേറെ വോട്ടിന് മുന്നില്‍.
വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഒരുവേളയില്‍ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പിന്നിലാണ്.
224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അത് നടക്കുമോ എന്ന് കണ്ടറിയാം.