Thursday, June 1, 2023

HomeNewsIndiaസിദ്ദരാമയ്യ മുഖ്യമന്ത്രിയായേക്കും; മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത

സിദ്ദരാമയ്യ മുഖ്യമന്ത്രിയായേക്കും; മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത

spot_img
spot_img

കര്‍ണാടകയില്‍ ഉജ്ജ്വലവിജയം നേടി കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തി. 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

കഴിഞ്ഞതവണ 104 സീറ്റ് നേടിയ ബിജെപി ഇത്തവണ 65ല്‍ ഒതുങ്ങി. ജെഡി (എസ്) 19 സീറ്റും മറ്റുള്ളവര്‍ 4 സീറ്റുകളും നേടി. കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതില്‍ മുന്‍തൂക്കം സിദ്ദരാമയ്യയ്ക്കാണ്. അതേസമയം മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട് .

അതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വിജയം ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഭീരമായാണ് ആഘോഷിച്ചത്. ഫലം വന്നതിന് പിന്നാലെ ഉജ്ജ്വല വിജയത്തിന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments