Friday, June 7, 2024

HomeNewsIndiaഅമ്മായിഅമ്മയെ വിവാഹം ചെയ്ത് 45 കാരനായ മരുമകന്‍; സംഭവം ബീഹാറിലെ പാറ്റ്‌നയില്‍

അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45 കാരനായ മരുമകന്‍; സംഭവം ബീഹാറിലെ പാറ്റ്‌നയില്‍

spot_img
spot_img

പാറ്റ്ന: ഭാര്യാ മാതാവുമായുള്ള 45 കാരനായ മരുമകന്റെ അവിഹിത ബന്ധം പുറത്തായതിന് പിന്നാലെ വിവാഹം നടത്തിക്കൊടുത്ത് ബന്ധുക്കളും നാട്ടുകാരും. തുടര്‍ന്ന് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബിഹാറിലെ പാറ്റ്‌നയിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു വിവാഹം നടന്നത്. പ്രാദേശീക മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

സിക്കന്ദര്‍ യാദവ് എന്ന 45 വയസുകാരനാണ് ഭാര്യയുെട മാതാവിനെ വിവാഹം കഴിച്ചത്. രണ്ട് മക്കളുടെ പിതാവായ സിക്കന്ദറിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഭാര്യയുടെ മരണ ശേഷം, അവരുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഇതിനിടെ സിക്കന്ദര്‍ യാദവും അമ്മായിഅമ്മയായ ഗീതാ ദേവിയും (45) തമ്മില്‍ ബന്ധം തുടങ്ങി. കുറച്ച് നാളുകള്‍ക്ക് ശേഷം ഗീതാ ദേവിയുടെ ഭര്‍ത്താവ് ദിലേശ്വര്‍ ദര്‍വെ (55) ഇവരുടെ ബന്ധം കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യമായി അന്വേഷിച്ചാണ് അദ്ദേഹം ഇക്കാര്യം കണ്ടുപിടിച്ചത്.
തന്റെ ഭാര്യയും മരുമകനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ദിലേശ്വര്‍ ഗ്രാമമുഖ്യനെ അറിയിച്ചു. ഗ്രാമത്തിലെ പ്രമുഖരും മറ്റ് അംഗങ്ങളും ഇക്കാര്യം ചോദിച്ചപ്പോള്‍ സിക്കന്ദര്‍ തനിക്ക് അമ്മായിഅമ്മയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് ദിലേശ്വറും ഗ്രാമത്തിലെ പഞ്ചായത്തും ചേര്‍ന്ന് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments