ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19ന്‍െറ രണ്ടാംവരവോടെ തൊഴിലില്ലായ്മ അതിരൂക്ഷമായി. രണ്ടാം തരംഗത്തില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി. കൂടാതെ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു.
ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലെത്തിയിരുന്നു. മേയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 12ശതമാനത്തിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോവിഡ് 19നെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാനാകും. മുഴുവനാകും പരിഹരിക്കാന്‍ സാധിക്കില്ലെന്നും വ്യാസ് പറയുന്നു.
തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. അസംഘടിത മേഖലയില്‍ തൊഴില്‍ വേഗം തിരിച്ചുവരും. എന്നാല്‍, ഫോര്‍മല്‍ തൊഴിലുകള്‍ തിരിച്ചുവരാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 മേയില്‍ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതം.
സി.എം.ഐ.ഇ 1.75 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേ പ്രകാരം കുടുംബങ്ങളുടെ വരുമാനത്തെയും രണ്ടാം തരംഗം ബാധിച്ചതായി പറയുന്നു. മൂന്നു ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് വരുമാന വര്‍ധന. 55 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു. 42 ശതമാനം പേരുടെ വരുമാനത്തില്‍ മാറ്റങ്ങളില്ലെന്നും കണ്ടെത്തി.
ലോക്ഡൗണിന്‍െറ സാഹചര്യത്തില്‍ തൊഴിലില്‍ വന്‍ കുറവുണ്ടായി. വരും മാസങ്ങളില്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.