Thursday, November 21, 2024

HomeNewsIndiaമാതൃകാ വാടകനിയമം: കരടിന് അനുമതി, വാടക കൂട്ടുന്നതിന് മൂന്നുമാസംമുമ്പ് അറിയിക്കണം

മാതൃകാ വാടകനിയമം: കരടിന് അനുമതി, വാടക കൂട്ടുന്നതിന് മൂന്നുമാസംമുമ്പ് അറിയിക്കണം

spot_img
spot_img

ന്യൂഡല്‍ഹി: നിലവിലെ വാടകനിയമങ്ങള്‍ പരിഷ്കരിക്കുകയോ പുതിയനിയമങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യാന്‍ സഹായിക്കുന്ന ‘മാതൃകാ വാടകനിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പുതിയ നിയമനിര്‍മാണം നടത്താന്‍ മാതൃകാനിയമം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കും.

ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ വാടക ആവശ്യത്തിന് ഉപയോഗിക്കാന്‍ മാതൃകാനിയമം സഹായകമാവും. സ്വകാര്യ സംരംഭകര്‍ക്ക് ബിസിനസ് മോഡലായി ഈ രംഗത്തേക്ക് കടന്നുവരാനും വീടുകളുടെ ദൗര്‍ലഭ്യം കുറയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാജ്യമൊട്ടുക്കും പുതിയൊരു നിയമചട്ടക്കൂടുണ്ടാക്കി വാടകമേഖലയില്‍ മാറ്റവും വളര്‍ച്ചയും കൈവരിക്കാനാവും. ഉണര്‍വുള്ളതും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ വാടകവിപണി സൃഷ്ടിക്കലാണ് ലക്ഷ്യം. എല്ലാ തലത്തിലുമുള്ള വരുമാനക്കാര്‍ക്കായി ആവശ്യത്തിന് വാടകവീടുകള്‍ ലഭ്യമാകണം. വീടില്ലായ്മ എന്ന പ്രശ്‌നം അതുവഴി പരിഹരിക്കാനാവും.

വാടക കൂട്ടുന്നതിന് മൂന്നുമാസംമുമ്പ് അക്കാര്യം രേഖാമൂലം അറിയിക്കണം. തര്‍ക്കമുണ്ടായാല്‍ വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിക്കരുത്.

24 മണിക്കൂര്‍മുമ്പ് നോട്ടീസ് നല്‍കാതെ കെട്ടിട ഉടമ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വാടകക്കെട്ടിടത്തില്‍ പ്രവേശിക്കരുത്. താമസം, വാണിജ്യവിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്കുനല്‍കുന്നതിന് ബാധകം. വ്യാവസായിക ആവശ്യങ്ങള്‍, ലോഡ്ജിങ്, ഹോട്ടല്‍നടത്തിപ്പ് എന്നിവയ്ക്ക് ബാധകമല്ല

നിലവിലെ വാടകക്കാരെ ബാധിക്കില്ല. വ്യവസ്ഥകള്‍ക്ക് മുന്‍കാല പ്രാബല്യമില്ല. വാടകക്കരാര്‍ നിര്‍ബന്ധം. താമസത്തിനാണ് വാടകയ്‌ക്കെടുക്കുന്നതെങ്കില്‍ രണ്ടുമാസത്തെയും വാണിജ്യാവശ്യങ്ങള്‍ക്കാണെങ്കില്‍ ആറുമാസത്തെയും വാടക മുന്‍കൂറായി വാങ്ങാം.

വാടക അതോറിറ്റി, വാടകക്കോടതി, വാടക ട്രൈബ്യൂണല്‍ എന്നിവ രൂപവത്കരിക്കണം. വാടകകൂട്ടല്‍, വാടകക്കാരനെ ഒഴിപ്പിക്കല്‍ എന്നിവ സംബന്ധിച്ച് സുതാര്യമായ വ്യവസ്ഥകള്‍ എന്നിവയാണ് കരടിലെ പ്രധാന വ്യവസ്ഥകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments