Saturday, July 27, 2024

HomeNewsKeralaകുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ല; ശബ്ദരേഖ തള്ളാതെ കെ സുരേന്ദ്രന്‍

കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ല; ശബ്ദരേഖ തള്ളാതെ കെ സുരേന്ദ്രന്‍

spot_img
spot_img

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്കെതിരെ നുണപ്രചാരണം നടക്കുന്നതായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ആസൂത്രിതമായ കള്ള പ്രചാരണമാണ് നടക്കുന്നത്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ആദിവാസി നേതാവും സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സി.കെ ജാനുവിന് 10 ലക്ഷം രൂപ കൊടുത്തതിനെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ശബ്ദരേഖ സുരേന്ദ്രന്‍ തള്ളിയില്ല. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ബത്തേരിയില്‍ നിയമാനുസൃതമായ കാര്യങ്ങളേ നടന്നിട്ടുള്ളുവെന്നും ശബ്ദരേഖ പരിശേധനയ്ക്ക് അയച്ചോളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തില്‍ വലിയ പുകമറ സൃഷ്ടിക്കുകയാണ് സി.പി.എം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബി.ജെ.പി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പോലീസിന് കഴിയാത്തത്. ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പോലീസിന് കിട്ടിയതെന്നു അവര്‍ വ്യക്തമാക്കണം. അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലീസ് ചെയ്ത്‌കൊണ്ടിരിക്കുന്നത്.

സി.പി.എം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണവും കെ സുരേന്ദ്രന്‍ നിഷേധിച്ചു. സി.കെ ജാനു തന്നോട് പണം ആവശ്യപ്പെടുകയോ താന്‍ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. സി.കെ ജാനുവിനെ അപമാനിക്കാനാണ് ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments