ഡാലസ്: ആലപ്പുഴ ആര്യാട് കൂട്ടുമ്മേല്‍ കമലാലയം പരേതനായ മാധവന്‍ പിള്ളയുടെ ഭാര്യ കനകമ്മ (84) നിര്യാതയായി.
ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ മുന്‍ പ്രസിഡണ്ടും എഴുത്തുകാരനും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് ,ഡാളസ് കേരള അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായ സന്തോഷ് പിള്ള പരേതയുടെ ഏകമകനാണ്.
കെ.എന്‍.കെ നായര്‍, കെ.എസ് നായര്‍, പരേതയായ രാജമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
കമലമ്മ യുടെ നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍, കേരള ലിറ്റററി സൊസൈറ്റി പ്രസിഡണ്ട് സിജു വി ജോര്‍ജ് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സന്തോഷ് പിള്ള: 469 682 6699
റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍