ന്യൂഡല്‍ഹി: വാക്‌സീന്‍ കുത്തിവയ്പില്‍ ഇന്ത്യ യുഎസിനെ മറികടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ 17.2 കോടിയാളുകള്‍ക്ക് ഒരു ഡോസ് എങ്കിലും വാക്‌സീന്‍ കിട്ടി. യുഎസില്‍ ഇത് 16.9 കോടിയാണ്. ഇതു കൂടുതല്‍ ശക്തമാക്കാന്‍ ആളുകള്‍ മുന്നോട്ടു വരണമെന്ന് നിതി ആയോഗ് അംഗവും വാക്‌സീന്‍ വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോള്‍ പറഞ്ഞു.
ജനസംഖ്യാനുപാതികമായ കോവിഡ് കേസുകളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യ ഭദ്രമായ നിലയിലാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലേതു പോലെ പെരുമാറിയാല്‍ സ്ഥിതി വീണ്ടും അപകടകരമാകുമെന്നും ഡോ. പോള്‍ പറഞ്ഞു.
രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 2.86 കോടിയായി. ഇതില്‍ 2.67 കോടിയാളുകളും കോവിഡ് മുക്തി നേടിയപ്പോള്‍, 3.42 ലക്ഷം പേര്‍ മരിച്ചു. 15.86 ലക്ഷം േപരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 1.32 ലക്ഷം പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2713 പേര്‍ മരിച്ചു. ഇന്നലെ മാത്രം 33 ലക്ഷം പേര്‍ക്കു കുത്തിവയ്പു നല്‍കി.