Thursday, February 22, 2024

HomeAmericaഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

spot_img
spot_img

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ ആരംഭിച്ച ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടന വേദിയില്‍ രണ്ടു വിശിഷ്ടാതിഥികള്‍!

ലോസ് ആഞ്ചലസ്, സോള്‍, ബാര്‍സിലോണ, അറ്റ്‌ലാന്റ എന്നീ നഗരങ്ങളില്‍ യഥാക്രമം 1984, 1988, 1992,1996 വര്‍ഷങ്ങളില്‍ നടന്ന ഒളിംപിക്‌സ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച, 800 മീറ്ററില്‍ ഇന്ത്യക്കു അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച, ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ താര രാജകുമാരി ഷൈനി എബ്രഹാമും ( ഷൈനി വില്‍സണ്‍) ഭര്‍ത്താവും നീന്തല്‍ മല്‌സരത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയുമായ അന്താരാഷ്ട്ര നീന്തല്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വില്‍സണ്‍ ചെറിയാനുമായിരുന്നു ആ വിശിഷ്ടാതിഥികള്‍. ഹൂസ്റ്റണില്‍ സ്വകാര്യവശ്യത്തിനു ഹൃസ്വസന്ദര്‍ശനത്തിനെത്തിയതാണ്.

ഷൈനി വില്‍സണ് 1985 ല്‍ അര്‍ജുന അവാര്‍ഡും 1998ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. വില്‍സണ്‍ ചെറിയാന്‍ 2015 ല്‍ കേരളത്തില്‍ നടത്തപ്പെട്ട 35 മത് ദേശീയ ഗെയിംസിന്റെ മിഷന്‍ മേധാവിയായും സേവനം അനുഷ്ഠിച്ചു. രണ്ടു പേരും നിരവധി തവണ ഏഷ്യന്‍ ഗെയിംസുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു സ്വര്‍ണ്ണ വെള്ളി മെഡലുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചു.

ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് ഹൂസ്റ്റണ്‍ ബാഡ്മിന്റന്‍ സെന്ററില്‍ നടന്ന പ്രഥമ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഉത്ഘാടന ചടങ്ങില്‍ പ്രസിഡണ്ട് ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വചിച്ചു. റവ. റോഷന്‍.വി. മാത്യൂസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. 40 വര്‍ഷം പിന്നിടുന്ന ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനം ജനോപകാരപ്രഥമായ 40 ഇന പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു അച്ചന്‍ പറഞ്ഞു. സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ റവ. ഫാ.ജെക്കു സഖറിയ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി എബി മാത്യു സ്വാഗതവും പ്രോഗ്രാം സെക്രട്ടറി ഷാജി പുളിമൂട്ടില്‍ നന്ദിയും അറിയിച്ചു. .

തുടര്‍ന്ന് കോവിഡ് പ്രതിസന്ധി മൂലം മുടക്കം വന്ന ഐസിഇസിഎച് സ്‌പോര്‍ട്‌സ് ടൂര്ണമെന്റുകള്‍ ഔപചാരികമായി ഷൈനി വില്‍സണ്‍ ഉത്ഘാടനം ചെയ്തു. വിവിധ
കായികാനുഭവങ്ങള്‍ പങ്കിട്ട ഷൈനി 1992 ലെ ബാര്‍സിലോണ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകവാഹകയായ ആദ്യ വനിത പദവി അലങ്കരിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് പറഞ്ഞു.

ആദ്യത്തെ ഷട്ടില്‍ സെര്‍വ് ചെയ്തു ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സറായ അലക്‌സ് പാപ്പച്ചന് നല്‍കി കൊണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം വില്‍സണ്‍ ചെറിയാന്‍ നിര്‍വഹിച്ചു. സംഘടനയുടെ മെമെന്റോ പ്രസിഡണ്ട് ഷൈനി വില്‍സണ് ഫാ. ഐസക് പ്രകാശ് നല്‍കി. ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം വില്‍സണ്‍ ചെറിയാനെ പൊന്നാട അണിയിച്ചു.

ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂണ്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍.

ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള ട്രോഫികളുമുണ്ട്. ബെസ്റ്റ് പ്ലെയര്‍, റൈസിങ്ങ് സ്റ്റാര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.അലക്‌സ് പാപ്പച്ചന്‍ (എം.ഐ.എച്ച് റിയാലിറ്റി) ആണ് മെഗാ സ്‌പോണ്‍സര്‍. ചരിവുപറമ്പില്‍ ഫാമിലിയാണ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍. ജോസ് ചെത്തിപ്പറമ്പില്‍ ആന്‍ഡ് ഫാമിലി, ഷാജിപ്പാന്‍, ഓഷ്യാനസ് ലിമോസിന്‍ ആന്‍ഡ് റെന്റല്‍സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവന്‍, മാധ്യമപ്രവര്‍ത്തകരായ സൈമണ്‍ വാളച്ചേരില്‍, ഡോ.ജോര്‍ജ് കാക്കനാട്ട്, റെനി കവലയില്‍, ജീമോന്‍ റാന്നി, ലിഡാ തോമസ് തുടങ്ങിയവരും സംബന്ധിച്ചു.

ഫാ. ഐസക് ബി പ്രകാശ്, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ, എബി മാത്യു, റെജി കോട്ടയം, ബിജു തോമസ്, രാജന്‍ അങ്ങാടിയില്‍, ഡോ.അന്നാ ഫിലിപ്പ്, ജോജോ തുണ്ടിയില്‍, നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ ഉമ്മന്‍, അനിത് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments