Saturday, July 27, 2024

HomeNewsIndiaബംഗാളിലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിക്ക് പകരം മമതയുടെ ചിത്രം

ബംഗാളിലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിക്ക് പകരം മമതയുടെ ചിത്രം

spot_img
spot_img

കൊല്‍ക്കത്ത: ബംഗാളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനു പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വരും.

കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള വടംവലി തുടരവെയാണ് പുതിയ തീരുമാനം. 18 – 44 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷനില്‍ മാത്രമാണ് മമതയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങുന്ന വാക്‌സീനുകളാണ് ഇവയെന്നും അതുകൊണ്ട് വിവാദങ്ങള്‍ക്ക് അര്‍ഥമില്ലെന്നും മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

പഞ്ചാബ് , ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ 1844 പ്രായവിഭാഗക്കാര്‍ക്കു നല്‍കുന്ന വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 45 വയസ്സിനു മുകളിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രമുണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments