Saturday, July 27, 2024

HomeNewsIndiaഇന്ത്യ കൊവിഡ് മുക്തിയിലേക്ക്, കേസുകള്‍ കുറയുന്നു

ഇന്ത്യ കൊവിഡ് മുക്തിയിലേക്ക്, കേസുകള്‍ കുറയുന്നു

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 2726 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

2,95,70,881 പേര്‍ക്കാണ് ഇതിനോടകം രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതില്‍ 2,82,80,472 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേര്‍ രോഗമുക്തി നേടി.

95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,77,031 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു.

പുതുതായി 12,772 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

25,90,44,072 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിനേഷന്‍ നല്‍കിയത്. 38,13,75,984 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ തിങ്കാളാഴ്ച മാത്രം 17,51,358 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments