Saturday, September 7, 2024

HomeNewsIndiaഐഷ സുല്‍ത്താനയെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

ഐഷ സുല്‍ത്താനയെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

spot_img
spot_img

കവരത്തി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. എട്ട് മണിക്കൂറാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് താന്‍ കൃത്യമായി സഹകരിച്ചെന്ന് ഐഷ സുല്‍ത്താന റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് വിട്ടു പോകുന്ന കാര്യത്തില്‍ നാളെ നോട്ടീസ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും ഐഷ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ഐഷ സുല്‍ത്താനയെ കഴിഞ്ഞ ദിവസവും കവരത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഐഷയെ വിട്ടയച്ച പൊലീസ് ആവശ്യം വന്നാല്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

ബയോവെപ്പണ്‍ പ്രയോഗത്തില്‍ ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് നടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു

ഇതിനിടെ ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കലക്ടര്‍ ഐഷയെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഐഷ ദ്വീപിലെ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്നാരോപിച്ച് കലക്ടര്‍ അസ്‌കര്‍ അലിയാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് കാറില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും ഇത് ക്വാറന്റീന്‍ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ചോദ്യം ചെയ്യലിന് ശേഷം തങ്ങളുമായി പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയതും നിയമലംഘനമാണെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു. ചോദ്യംചെയ്യലില്‍ മാത്രമായിരുന്നു ഐഷ സുല്‍ത്താനയ്ക്ക് ഇളവുകള്‍ നല്‍കിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments