Saturday, July 27, 2024

HomeNewsIndiaക്വാറന്റീന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു: ഐഷക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം

ക്വാറന്റീന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു: ഐഷക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം

spot_img
spot_img

കൊച്ചി: ഐഷ സുല്‍ത്താനയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യം ചെയ്യലിനായി ലക്ഷദ്വീപില്‍ എത്തിയ ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചത്.

കോടതി നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ലംഘിച്ചെന്നും ആരോപിച്ച ദ്വീപ് ഭരണകൂടം ഇത് സംബന്ധിച്ച രേഖകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അടുത്തതായി കേസ് പരിഗണിക്കുന്ന ദിവസം ഈ വിഷയവും കോടതി പരിശോധിച്ചേക്കും.

അതേസമയമം രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന പൊലീസ് ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാനും അനുമതി നല്‍കി.

അതേസമയം കേസിലെ അന്വേഷണം അവസാനിച്ചിട്ടില്ല. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബന്ധുക്കള്‍ ആശുപത്രയില്‍ ഉള്ളതിനാല്‍ കൊച്ചിയിലേക്ക് പോവാന്‍ അനുവദിക്കണമെന്ന് ഐഷ സുല്‍ത്താന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് പറഞ്ഞതാണ് കേസിന് ഇടയാക്കിയത്. ബിജെപി ലക്ഷദ്വീപ് ഘടകമായിരുന്നു ഐഷയ്‌ക്കെതിരെ പരാതി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments