Friday, July 26, 2024

HomeNewsIndiaവ്യാജ വാക്‌സിന്‍ എടുത്ത തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തി അവശനിലയില്‍

വ്യാജ വാക്‌സിന്‍ എടുത്ത തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തി അവശനിലയില്‍

spot_img
spot_img

കൊല്‍ക്കത്ത: വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രബര്‍ത്തി അവശനിലയില്‍. എന്നാല്‍ നലുദിവസം മുന്‍പ് എടുത്ത വ്യാജ വാക്‌സിനുമായി ബന്ധപ്പെട്ടാണോ ഇവര്‍ക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ വച്ചാണ് മിമി ചക്രബര്‍ത്തിക്ക് വ്യാജ വാക്‌സിന്‍ നല്‍കിയത്. ശനിയാഴച രാവിലെയോടെ അവശനിലയിലാവുകയായിരുന്നു.

കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ള താരത്തിന് നിര്‍ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ത സമ്മര്‍ദവും കുറഞ്ഞു. എംപിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മിമി.

വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എം.പിയെ ക്ഷണിച്ചത്. വാക്‌സിനേഷന്‍ ചുമതല വഹിക്കുന്ന ഐ.എ.എസ് ഓഫീസര്‍ ആണെന്ന് പറഞ്ഞ് ക്യാമ്പിന് മേല്‍നോട്ടം വഹിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കോല്‍ക്കത്ത മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്യാമ്പാണ് ഇതെന്നാണ് അറസ്റ്റിലായ ദേബാഞ്ചന്‍ ദേബ് അറിയിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു.

250 ഓളം പേരാണ് ക്യാമ്പില്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഷീല്‍ഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി പൊലീസില്‍ പരാതി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments