Saturday, December 21, 2024

HomeNewsIndiaരാഷ്ട്രപതി ഓരോ മാസവും കൊടുക്കുന്ന നികുതി എത്രയെന്ന് അറിയാമോ..?

രാഷ്ട്രപതി ഓരോ മാസവും കൊടുക്കുന്ന നികുതി എത്രയെന്ന് അറിയാമോ..?

spot_img
spot_img

ന്യൂഡല്‍ഹി: ”ഞാനും നികുതി അടയ്ക്കുന്നുണ്ട്…” ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള തന്റെ ജന്മനാട്ടില്‍ സംസാരിക്കവെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത് ഇങ്ങനെ. നികുതി അടയ്‌ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാവരും നികുതി അടയ്ക്കണമെന്ന് പറയുകയാണ് രാഷ്ട്രപതി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി യു.പിയിലെത്തിയത്. വെള്ളിയാഴ്ച ജിന്‍ജക് ടൗണില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം നികുതി അടയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.

ഡല്‍ഹിയില്‍ നിന്ന് കാണ്‍പൂരിലേക്ക് പ്രത്യേക ട്രെയിനിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര. കാണ്‍പൂര്‍ ദേഹട് ജില്ലയിലെ പരോഖ് ഗ്രാമത്തിലാണ് രാംനാഥ് കോവിന്ദ് ജനിച്ചതും വളര്‍ന്നതും. ഈ ഗ്രാമത്തിന് അധികം ദൂരത്തിലല്ല ജിന്‍ജാക്ക് പട്ടണം. ഇവിടെയുള്ള റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന പരിപാടിയിലാണ് രാഷ്ട്രപതി നികുതി അടയ്‌ക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ഒരു റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ലെങ്കില്‍ നമുക്ക് അരിശം വരും. ഒരുപക്ഷേ നാം ബലമായി നിര്‍ത്തി ട്രെയിനിന് തീവച്ചേക്കാം. ട്രെയിനിന് തീവച്ചാല്‍ ആര്‍ക്കാണ് നഷ്ടം. എല്ലാരും പറയും അത് സര്‍ക്കാര്‍ സ്വത്ത് ആണ് എന്ന്. അത് നികുതി നല്‍കുന്നവന്റെ പണമാണ്. നികുതി അടയ്ക്കണം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തി രാഷ്ട്രപതിയാണ്. എന്നാല്‍ രാഷ്ട്രപതി നികുതിയും അടയ്ക്കുന്നുണ്ട്. 2.75 ലക്ഷം രൂപ ഓരോ മാസവും ഞാന്‍ നികുതി അടയ്ക്കുന്നു. എല്ലാവര്‍ക്കും അറിയാം എനിക്ക് മാസം അഞ്ച് ലക്ഷം രൂപ കിട്ടുന്നു എന്ന്. പക്ഷേ, ഇതില്‍ നികുതിയുമുണ്ട് രാഷ്ട്രപതിയുടെ വാക്കുകള്‍ കേട്ട് സദസ് കൈയ്യടിച്ചു.

പല ഉദ്യോഗസ്ഥരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നു. അവര്‍ നികുതിയും അടയ്ക്കണം. അത്തരം നികുതി നല്‍കുന്ന പണമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമങ്ങളിലൂടെ വല്ലതും നശിപ്പിച്ചാല്‍ അത് എന്റെതും നിങ്ങളുടേതുമാണെന്നും രാഷ്ട്രപതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments