Monday, June 2, 2025

HomeNewsIndiaരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ‍യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ‍യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്.

ടി.എം.സി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, ശിവസേന, എന്‍.സി.പി, എസ്.പി, ഡി.എം.കെ, ആര്‍.ജെ.ഡി, നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സിന്‍ഹ മത്സരിക്കുന്നത്.

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചിരുന്നു.

പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികൂടിയായി പത്രിക സമര്‍പ്പണം. രാവിലെ യശ്വന്ത് സിന്‍ഹക്ക് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments