ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ തീവ്ര ഘടകങ്ങളുടെ പങ്കാളിത്തമില്ലാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ജോധ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിന് പിന്നാലെ വ്യാപകമായ ആക്രമണങ്ങളാണ് ഉദയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും സംസ്ഥാനത്തെ 33 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തി വെക്കുകയും ചെയ്തു.
കൊലപാതകത്തെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊരു സാധാരണ പ്രശ്നമല്ല. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിന്ന് തീവ്ര ഘടകങ്ങളുടെ ബന്ധമുണ്ടാകാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നാണ് ഇതുവരെയുണ്ടായ അനുഭവങ്ങള്‍ പറയുന്നത്- ഗെഹ്‌ലോട്ട് പറഞ്ഞു.