മംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. പുത്തൂര്‍ കഡബ റെഞ്ചിലാഡിയിലെ രവീന്ദ്രയുടെ മകള്‍ രശ്മിതയാണ്(21) മരിച്ചത്.
പനിയെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രോഗം ഭേദമായി മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.