Sunday, June 1, 2025

HomeNewsIndiaട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണം; സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി

ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണം; സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി

spot_img
spot_img

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി.

വിരമിച്ച ജഡ്ജി തലവനായ വിദഗ്ധ സമിതിയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനം (കവച്) അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 288 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 56 പേരുടെ നില ഗുരുതരമാണ്.

3500ഓളം പേരാണ് അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഉണ്ടായിരുന്നത്. 160 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments