കൊച്ചി: ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 1.50 കോടിയുടെ വിദേശ കറൻസികള്‍ പിടിച്ചെടുത്തു.
14 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 1.40 കോടി രൂപ കണ്ടുകെട്ടി. 50 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം പെന്‍റാ മേനകയടക്കമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. മൊബൈല്‍ ഫോണ്‍ കച്ചവടത്തിന്‍റെ മറവില്‍ ഹവാല ഇടപാടുകളും നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. പെന്‍റാ മേനകയില്‍ ഒരു ദിവസം 50 കോടി രൂപയുടെ ഹവാല ഇടപെടല്‍ നടന്നതെന്നും ഇ.ഡി പറയുന്നു.