ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.താനെയിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് യുവാവ് സിക്സർ അടിച്ച ശേഷം കുഴഞ്ഞു വീണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. മഹാരാഷ്ട്രയിലെ താനെയിൽ മീര റോഡ് പ്രദേശത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കൃത്യമായ മരണകാരണം കണ്ടെത്താൻ പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരികയാണെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു.