Saturday, September 7, 2024

HomeNewsIndiaപുതുച്ചേരിയില്‍ മാന്‍ഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു

പുതുച്ചേരിയില്‍ മാന്‍ഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു

spot_img
spot_img

പുതുച്ചേരി: റെഡ്ഡിപാളയത്ത് മാന്‍ഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടുപേര്‍ ചികിത്സയിലാണ്.

രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. ഇവരുടെ ശബ്ദംകേട്ടെത്തിയ സമീപവാസിയായ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരണപ്പെടുകയായിരുന്നു.

റെഡ്ഡിപാളയം മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്ഡിപാളയം, പുതുനഗര്‍ മേഖലകളിലെ മുഴുവന്‍ മാന്‍ഹോളുകളും തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുനഗര്‍ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments