Saturday, July 27, 2024

HomeNewsKeralaസ്റ്റിയറിങ്ങില്‍ നായെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

സ്റ്റിയറിങ്ങില്‍ നായെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

spot_img
spot_img

ആലപ്പുഴ: സ്റ്റിയറിങ്ങില്‍ നായെ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനിഭവനില്‍ പടനിലം കാതോലിക്ക പള്ളി വികാരി ഫാ. ബൈജു വിന്‍െസന്റിനെതിരെയാണ് (50) ആലപ്പുഴ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് കാരണം കാണിക്കാന്‍ തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആര്‍. രമണന്‍ മുമ്പാകെ ഹാജരായി.

ഈമാസം ആറിന് വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കെ.എല്‍ 2 എ.എസ് 3460 നമ്പറിലുള്ള കാറിന്റെ സ്റ്റിയറിങ്ങില്‍ വളര്‍ത്തുനായെ വെച്ച് അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments