Wednesday, January 15, 2025

HomeNewsIndiaപ്രതിപക്ഷനേതാവായതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ആശംസയുമായി തമിഴ് നടന്‍ വിജയ്; ഒന്നിച്ചു മുന്നേറാമെന്ന് മറുപടി

പ്രതിപക്ഷനേതാവായതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ആശംസയുമായി തമിഴ് നടന്‍ വിജയ്; ഒന്നിച്ചു മുന്നേറാമെന്ന് മറുപടി

spot_img
spot_img

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് ആശംസയും അഭിനന്ദനവുമായി തമിഴ്‌നടനും തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്.

ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു.
ഇതിനു പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിയും എക്‌സില്‍ കുറിപ്പിട്ടു. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കുമ്പോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും അദ്ദേഹം കുറിച്ചു. വിജയ്യെ കൂടാതെ കമല്‍ഹാസനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments